2022, ജൂൺ 5, ഞായറാഴ്‌ച

എന്റെ യാത്രകളിലൂടെ... ഭാഗം1

യാത്രകള്‍.. എല്ലാവരെയും പോലെ എനിക്കും ഒരു ഹരമാണ്.. പലരും ആഗ്രഹിക്കുന്നത് പോലെ  ചെറുപ്പത്തിലേ തന്നെ എനിക്കും വലിയ ആഗ്രഹമായിരുന്നു ധാരാളം യാത്രകള്‍ ചെയ്യാന്‍. അന്നൊന്നും അതിനുള്ള അവസരം അധികം കിട്ടാറില്ല. അതിനാല്‍ തന്നെ പോകുന്ന യാത്രകൾ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. അതെത്ര ചെറിയ യാത്രയാണെങ്കിലും.


പണ്ടൊക്കെ മുത്തച്ഛന്റെ ഒപ്പം തൃശ്ശൂർക്കോ, പാലക്കാട്ടേക്കോ പോകുന്നതാണ് വലിയ യാത്രകൾ.!! അത് പോകാൻ തന്നെ വീട്ടില്‍ അനിയന്‍മാരുമായി അടിയാണ്!! ഞാൻ മൂത്ത സന്തതിയായതു കൊണ്ട് പലപ്പോഴും എനിക്കാണ് അവസരം കിട്ടുക. 

മുത്തച്ഛന്റെ കൂടെയുള്ള യാത്രകള്‍ നല്ല രസമാണ്. ആകാശം ഇടിഞ്ഞു വീണാലും മുത്തച്ഛന്‍ ഒരിക്കലും ഓട്ടോറിക്ഷയോ  മറ്റോ പിടിക്കാറില്ല!! നന്നായി നടത്തിക്കും. അത് കൊണ്ട് തൃശ്ശൂർ ടൗണിലെയും, പാലക്കാട് ടൗണിലെയും ഒരു വിധം ഊടുവഴികള്‍ എല്ലാം ഞാന്‍ പഠിച്ചിട്ടുണ്ട്. 


ഒരിക്കല്‍ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോയിരുന്നു. ഞാന്‍ 6 - ലോ / 7-ലോ പഠിക്കുമ്പോൾ ആണ്. തിരുവനന്തപുരം, കന്യാകുമാരി, പഴനി, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍.. എന്റെ ഓര്‍മയില്‍ ആ ഒരു ഫാമിലി ട്രിപ്പ് മാത്രമേ ഞങ്ങൾ പോയിട്ടുള്ളൂ.. പല കാരണങ്ങൾ കൊണ്ട് പിന്നെ നടന്നില്ല.. ചില ചെറിയ അമ്പല യാത്രകള്‍ ഒഴികെ.!! 


പിന്നീട് ഞാന്‍ മുതിര്‍ന്നപ്പോള്‍ യാത്രകളുടെ രീതി മാറി. ഹൈ സ്കൂൾ, പ്ലസ് ടു സ്കൂള്‍, കോളേജ് യാത്രകള്‍ എല്ലാം നന്നായി ആസ്വദിച്ചു തന്നെയാണ് പോയത്. അതിൽ തന്നെ കോളേജ് പഠന-വിനോദ യാത്രകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല!! (പഠനം ഒന്നും നടക്കാറില്ല) . കോളേജില്‍ പഠിക്കുമ്പോള്‍ 4-5 യാത്രകള്‍ പോയിട്ടുണ്ട്.. Mysore, Bangalore അങ്ങനെ പല സ്ഥലങ്ങളിലും പോയി!! അതെല്ലാം ഓരോ ഓര്‍മ്മകള്‍. 

പിന്നീടുള്ള യാത്രകള്‍ പലതും ഒറ്റക്കായിരുന്നു. അന്നു തുടങ്ങിയ യാത്രകളാണ്, ഇപ്പോഴും തുടരുന്നു... ഓരോന്നായി പറയാം. 

Zawron ki zindagi... അല്ലെങ്കിൽ വേണ്ട.. പിന്നെ പറയാം. 

(തുടരും..) 


2022, മേയ് 20, വെള്ളിയാഴ്‌ച

"A weird professional dream "



Yesterday night I slept very late..since my little one was not sleeping.I didn’t know when I fell into sleep. May be due that I had a weird dream.. The dream was like this. 


I was planning to go to OMEGA factory in Saudi Arabia who is a famous street lighting pole manufacturer. My wife, son and brother was with me. I couldn’t understand for what my family is accompanying me for a factory visit!!!!!???  We all were waiting in the Bus stop near BEM high school,  Palakkad. My colleague Hareesh was also there going somewhere. Finally the bus came which resembles an old college bus. There was too much rush in the bus. But somehow we managed to get into it.  But when I entered the bus I found my wife and son were sitting!!!  How they got the seat in that rush???  I wondered!!! Somehow I got the seat near driver seat..The driver was a malayalee named Rahul or Manikandan. He introduced himself as an employee in production department and he is from Mudappallur near my home .. I wondered why a production guy is driving a bus. I asked him. He was coming back from his vacation in Kerala to rejoin. My God!!!! Too long drive after the vacation!!!????  Finally after sometime we reached Omega factory. I couldn't find a factory anywhere. The place was like our Lal Bagh in Bangalore.  I was searching Manikandan's cabin. Finally I found it.  It was a small room with full of black colored walls, grease, paint etc seems like a bicycle repair-shop.  I was really surprised to watch a board in which an HV cable termination kit was cut into pieces and pasted with dimensions marked on it!!!! So where is the lighting pole??????  I was stuck there..... I heard a bell ringing from a long distance ... It's 5:45am today when I realized that it was my Alarm ringing!!!! 😀😀

2013, ഡിസംബർ 25, ബുധനാഴ്‌ച

തിരനോട്ടം ...(ഒരു ചെറിയ പോസ്റ്റ്‌ )

തിരനോട്ടം ... സംഭവബഹുലമായ 2013 എന്ന വര്ഷത്തെ  തിരിഞ്ഞു നോട്ടമാണ് . ഏകദേശം ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു  ഞാൻ ബ്ലോഗ്‌ എഴുതിയിട്ട്.. പല പല കാരണങ്ങൾ, തിരക്കുകൾ, അവിചാരിത സംഭവങ്ങൾ... സത്യം പറഞ്ഞാൽ സമയം ഉണ്ടായിരുന്നിട്ടു പോലും എഴുതാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല. എന്റെ അവസാനത്തെ പോസ്റ്റ്‌ ആയ "പ്രണയം" എഴുതിയട്ട് ഇന്നേക്ക് ഏകദേശം 1 വർഷവും  10  മാസവും ആകുന്നു. എന്തുകൊണ്ടെന്നു ചോദിച്ചാൽ എനിക്ക് .ഉത്തരമില്ല..... ചിലപ്പോൾ നല്ല നല്ല വിഷയങ്ങൾ കിട്ടാത്തത് കൊണ്ടായിരിക്കാം.. ഏവരും  നേരിടുന്ന ഒരു കാര്യമാണല്ലോ വിഷയദാരിദ്ര്യം?  എന്തായാലും ഞാൻ  ഇന്നൊരു പോസ്റ്റ്‌ എഴുതാൻ തന്നെ തീരുമാനിച്ചു ...പക്ഷെ ഒരു ദിവസം പെട്ടന്ന് വിചാരിച്ചാൽ വിഷയം വല്ലതും കിട്ടണ്ടേ ? അങ്ങനെ ആലോചിച്ചപ്പോഴാണ് 2013 ലെ ഒരു തിരിഞ്ഞുനോട്ട്മായാലോ എന്ന് വിചാരിച്ചത്‌ ... 2013 പടിയിറങ്ങാൻ നില്ക്കുന്ന ഈ സമയം തന്നെ ഉചിതം എന്ന് തോന്നുന്നു...

2013 ഞങ്ങൾക്ക്  (ഞാനും , എൻറെ സഹധർമ്മിണിയും ) പല നല്ല അനുഭവങ്ങളും , കയ്പേറിയ അനുഭവങ്ങളും തന്നു. 2012  സെപ്റ്റംബർ മാസത്തിൽ   ഞങ്ങളുടെ  കല്യാണം   കഴിഞ്ഞ ശേഷം ഞാൻ നവംബറിൽ   ഒറ്റയ്ക്ക് ബഹ്റൈൻ  ലേക്ക്  തിരിച്ചു വന്നു .... നീണ്ട 4 മാസത്തെ ഇടവേള  4  വർഷ മായാണ് ഞങ്ങള്ക്ക്  തോന്നിയത്‌ ....അതിനു ശേഷം അവൾ  എന്നോടൊപ്പം ബഹ്റൈൻ ലേക്ക് വന്നു ... 2013 ലെ ആദ്യത്തെ  നല്ല  സംഭവം ... അവൾക്കു ഒരു ജോലി കൂടി കിട്ടിയപ്പോൾ ഇരട്ടി മധുരം!!!! ...അതിനിടെ ഞങ്ങളുടെ കോളേജ് ലെ കൂട്ടായ്മയായ NEXSA   യുടെ മെംബെർഷിപ്‌ സെക്രട്ടറി യാവാനുള്ള  സൗഭാഗ്യം എനിക്ക് കിട്ടി !!!!  ജീവിതം അങ്ങനെ സന്തോഷകരമായി മുന്നോട്ടു പോകുന്നു... പെട്ടന്നൊരുനാൾ  പ്രതീക്ഷയുടെ ഒരു ദീപനാളം ഞങ്ങൾക്കിടയിലേക്ക്  കടന്നുവരുന്നു ...സ്വർഗം കിട്ടിയപോലെ തോന്നി !!!! പക്ഷെ ശക്തമായ കൊടുംകാറ്റോ ,  മറ്റോ  ആ ദീപനാളത്തെ കെടുത്തി !!!! ഞങ്ങളുടെ പ്രതീക്ഷയെയും !!!! ആദ്യത്തെ കയ്പേറിയ അനുഭവം ... പിന്നീടുള്ള കുറെ നാളുകൾ  ഞങ്ങൾ വിഷമം  അങ്ങോട്ടും  ഇങ്ങോട്ടും പങ്കുവച്ച് തീർത്തു ... പിന്നീടു ഞങ്ങൾ അത് മറന്നു ... ചിലപ്പോൾ ദൈവം ഞങ്ങളെ ഒന്ന്  പരീക്ഷിച്ചതാവും ... സന്തോഷമേറിയപ്പോൾ പുള്ളിക്കാരനെ മറന്നോ എന്ന്  വിചാരിചിട്ടുണ്ടാവാം .... എന്തായാലും ദൈവമല്ലേ .. നല്ലത് തരുമെന്ന് ഉറപ്പാണ്‌  :) .... പിന്നീടും പല  വിഷമതകളും ഉണ്ടായെങ്കിലും  അതൊന്നും ഞങ്ങളെ ഒട്ടും ബാധിച്ചില്ല .  കയ്പക്കനീര് കുടിച്ചവര്ക്ക്  നാരകനീരിന്റെ കയ്പ്പ് കൊണ്ട് എന്തുണ്ടവനാണ് ???
എന്തായാലും   ഞങ്ങൾ   ഇപ്പോൾ  സന്തോഷമായി ജീവിച്ചു പോകുന്നു ...ദൈവസഹായം .... 

ഇതൊരു  ചെറിയ  പോസ്റ്റ്‌ ആണ്... ഞാൻ നിർത്തട്ടെ ....  കുറെ എഴുതണമെന്നുണ്ട് . 2014  ൽ അതുണ്ടാവുമെന്നു കരുതുന്നു .... ദൈവം അതിനു സഹായിക്കട്ടെ ...

ഏവർക്കും ഞങ്ങളുടെ   പുതുവത്സരാശംസകൾ !!!! 

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

പ്രണയം ....

പ്രണയം .... ഈ വിഷയത്തെക്കുറിച്ച് എന്തെഴുതണം? ഇതുവരെയുള്ള  എന്റെ ജീവിതത്തില്‍ ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല.  സ്കൂളിലോ , കോളേജിലോ  ഒന്നും.. എന്തോ എനിക്കങ്ങനെ തോന്നിയിട്ടില്ല .... ആരും ഇങ്ങോട്ട് വന്നു പറഞ്ഞിട്ടുമില്ല ... ഞാനൊരു  പഠിപ്പിസ്റ്റ്  ആണെന്ന് പലരും തെറ്റി ധരിച്ചിട്ടുണ്ടെന്നു  തോന്നുന്നു ( പഠിപ്പിസ്ടുകളെ പ്രണയിക്കുന്നവര്‍ കുറവാണെന്നാണ് എന്റെ വിശ്വാസം ).. അതാവാം  ഒരു കാരണം . ഇതൊക്കെയാണെങ്കിലും  എന്റെ പല സുഹൃത്തുക്കളുടെയും  പ്രണയത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌........ ..കേട്ടോ ... പലര്‍ക്കും ചില സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുമുണ്ട്.  പലരും പറഞ്ഞിട്ടുണ്ട്  പ്രണയം അതാണ് , ഇതാണ് എന്നൊക്കെ .... മണ്ണാങ്കട്ട .... ഞാന്‍ വിചാരിച്ചിട്ടുണ്ട് .
എന്തൊക്കെയാ ഇവന്മാര്‍  ഈ പറയുന്നത്???  പ്രണയത്തോട് ഗോ ബാക്ക്  പറഞ്ഞിരുന്ന ഞാന്‍ ......... എന്ത് പറയാന്‍.....? ....

എന്തായാലും ഇപ്പോള്‍ ഞാനും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു .... ആരെ ?  ഇതാവും നിങ്ങളുടെ മനസ്സില്‍ വന്ന ചോദ്യം....അല്ലെ ?  അധികം ആലോചിച്ചു തല പുകക്കണ്ട ... ഞാന്‍ കെട്ടാന്‍ പോകുന്ന  പെണ്‍കുട്ടി തന്നെ. എന്റെ WOULD  BE ... ഒരു സാധരണ പെണ്‍കുട്ടി ... ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് പോലെ ത്തന്നെ ..   ആ ഒരു  Simplicity ആണ് എന്നെ ആകര്‍ഷിച്ച പ്രധാന കാര്യം ...  ഞങ്ങളുടെ ചിന്താഗതികളും  ഏകദേശം ഒരേ പോലെ തന്നെ... എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു പെണ്‍കുട്ടി ... ആശ്ച്ചര്യമെന്നു പറയട്ടെ ...ഞങ്ങള്‍ പഠിച്ച വിഷയങ്ങള്‍ വരെ ഒന്നാണ്... B - Tech  EEE ......   വിവാഹനിശ്ചയം  കഴിഞ്ഞു ... അതിനു ശേഷം കല്യാണം വരെയുള്ള സമയം പ്രണയത്തിന്റെ താണ് .. പ്രണയത്തിനു പ്രായവും , കണ്ണും , മൂക്കും ഒന്നും ഇല്ലെന്നു   പ്രണയിച്ചു  പരിചയം ഉള്ള സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്.. പരസ്പരം നന്നായി  മനസ്സിലാക്കിക്കൊണ്ടുള്ള ജീവിതത്തിനു ഒരു  പ്രത്യേക സുഖം ഉണ്ട്. അതിനു പ്രണയിക്കണം .... ഞാന്‍ ഇപ്പോള്‍ അതനുഭവിക്കുകയാണ്.. ഇപ്പോള്‍ മനസ്സിലായി  സുഹൃത്തുക്കള്‍ പറഞ്ഞ  പ്രണയത്തിന്റെ ആ ഒരു ഇത്.... ;-)

വെറുതെ പഞ്ചാര വര്‍ത്തമാനം മാത്രം പറയുന്നതാണ് പ്രണയം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .. പിന്നെങ്ങനെയാവണം ? അറിഞ്ഞൂടാ.... എനിക്ക് പ്രണയിച്ചു പരിചയം ഇല്ലല്ലോ ? എന്നാലും എനിക്ക് തോന്നുന്നത് പറയാം.. അതായതു  Always keep  the  other party happy  & smile .. ഏപ്പോഴും ഞാന്‍ പ്രണയിക്കുന്ന ആളെ ( അവളെ  / അവനെ ) സന്തോഷത്തോടെ ഇരുത്തുക ..


ഇത് കേട്ടാല്‍ തോന്നും കല്യാണം കഴിഞ്ഞാല്‍ പിന്നെ പ്രണയം ഇല്ലേ എന്ന് ?  ഉണ്ട് .... ഉണ്ടാവണം... ഇല്ലെങ്കില്‍ അത് നാം അവള്‍ / അവനോടു ചെയ്യുന്ന വലിയ ഒരു ക്രൂരതയവും . അതുണ്ടാവരുത് ...  പ്രണയവും , അതിനു ശേഷം കല്യാണം കഴിഞ്ഞുള്ള ജീവിതവും തമ്മില്‍ വളരെയധികം ഉറച്ച ഒരു ബന്ധമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു .. യഥാര്‍ത്ഥ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് പലര്‍ക്കും കാല്‍ ഇടറുന്നത് എന്നത് ഒരു ദു:ഖസത്യമാണ് .
എന്നാലും പരസ്പരം നല്ല രീതിയില്‍ മനസ്സിലാക്കിയിടുള്ളവര്‍ ആണെങ്കില്‍ പിന്നെ ഭൂമി ഇടിഞ്ഞു വീണാലും ഒരു പ്രശ്നവും ഇല്ല... യാഥാര്‍ത്ഥത്തില്‍ 
 പ്രണയിച്ചര്‍ക്ക്     മാത്രം.... വെറുമൊരു Fantasy  ക്ക് വേണ്ടി പ്രണയിച്ചവര്‍ കല്യാണം കഴിച്ചാല്‍ ഭാവി ജീവിതത്തില്‍ ബുദ്ധിമുട്ടും ....

പ്രണയിക്കുന്നവര്‍ക്കായി ..... നിങ്ങളുടെ പ്രണയം യഥാര്‍ത്ഥം ആയിരിക്കട്ടെ ... 





2011, ജനുവരി 15, ശനിയാഴ്‌ച

"കുട്ടു"

ഞങ്ങളുടെ വീട് ചെറിയ ഒരു കവലയിലാണ് ... റോഡിന്‍റെ സൈഡില്‍ തന്നെ. അതുകൊണ്ടുതന്നെ പല തരത്തിലുള്ള ആളുകള്‍ വന്നു പോകുന്ന ഇടമാണ് . വൈകുന്നേരമായാല്‍ തിരക്കിന്റെ കാര്യം പറയാനില്ല .പക്ഷെ രാത്രി ഉറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പേടി ഇല്ലായിരുന്നു ...കുറച്ചു കാലം മുന്‍പ് വരെ ...കാരണം ഞങ്ങള്‍ക്ക് കാവലായി ...ഞങ്ങള്‍ക്കെന്നു പറയുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാം കാവലായി 'കുട്ടു' എന്ന നായ ഉണ്ടായിരുന്നു . 'കുട്ടു' എങ്ങനെ ഇവിടെ എത്തി എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു അറിവും ഇല്ല . എന്നാല്‍ ഞങ്ങളുടെ നാട്ടിലെ പ്രൈവറ്റ് ലോഡിംഗ്കാരനായ ഹരിയേട്ടന്‍ അവനെ ഏറ്റെടുത്തു. അവനു വേണ്ട ഭക്ഷണവും വെള്ളവും കൊടുത്തു . ഒരു 3 വയസ്സ് വരെ അവന്‍ ഹരിയെട്ടന്റെ വീടിലാണ് വളര്‍ന്നത്‌ . അത് കഴിഞ്ഞു ഹരിയെട്ടനുമായി പിണങ്ങിയിട്ടാനെന്നു  തോന്നുന്നു അവന്‍ തെരുവിലേക്കിറങ്ങി .. പിന്നെ അവന്‍റെ ജീവിതം തെരുവിലായി. നാട്ടുകാര്‍ അവന്‍റെ സംരക്ഷണം ഏറ്റെടുത്തു . എന്നാലും ഹരിയേട്ടന് അവനെ അങ്ങനെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. വീട്ടില്‍ കയറ്റില്ലെങ്കിലും അവനു ഭക്ഷണവും മറ്റും കൊടുത്തു.
തെരുവില്‍ വളര്‍ന്നത്‌ കൊണ്ടാവാം കുട്ടുവിനു എല്ലാ തരം ആളുകളെയും വേര്‍തിരിച്ചു അറിയാമായിരുന്നു . നല്ല ബുദ്ധിയാണ് അവന്. രാത്രി നാടുകാരല്ലാത്ത , പരിചയമില്ലാത്ത ഒരാള്‍ വന്നാല്‍ അവന്‍ കുറച്ചു എല്ലാവരെയും ഉണര്‍ത്തും. അത് കൊണ്ട് തന്നെ കള്ളന്മാര്‍ക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല .
അവന്‍റെ വേറൊരു സവിശേഷത അവന്‍റെ നേതൃത്വ പാടവമാണ്. നാടിലുള്ള മറ്റു എല്ലാ നായകള്‍ക്കും , പട്ടികള്‍ക്കും
അവന്‍ നേതാവാണ്‌ . ഇടയ്ക്കു ശണ്ട കൂടുന്ന നായകള്‍ക്കിടയില്‍ അവനൊന്നു ഇടപെടും . അവന്‍ വന്നാലുടന്‍ മറ്റുള്ളവര്‍ അവരുടെ വഴക്ക് അവസാനിപ്പിച്ചു പോകുന്നത് കാണാം. ഇതിനു ഞാന്‍ തന്നെ എത്ര  തവണ സാക്ഷ് യം വഹിച്ചിട്ടുണ്ടെന്നോ?
മറ്റുള്ള എല്ലാ പട്ടികള്‍ക്കും അവന്‍ ഒരു മാതൃകയായിരുന്നു. എല്ലാവര്ക്കും അവനെ നല്ല ബഹുമാനവും ആയിരുന്നു.... ഒരാള്‍ക്കൊഴികെ. Excise വാസുവേട്ടന്റെ നായ 'ടിങ്കു' അവന്‍റെ ശത്രുവായി കണ്ടത്‌ കുട്ടുവിനെ ആയിരുന്നു . അവരുടെ ശത്രുതക്ക് എന്താണ് കാരണം എന്ന് ആര്‍ക്കും അറിയില്ല .  പക്ഷെ കുട്ടു  അതൊന്നും കാര്യമാക്കിയില്ല . ടിങ്കു അവനെ നോക്കി മുറുമുറുക്കുമ്പോള്‍ അവന്‍ തിരുച്ചു ഒരു കുര വച്ച് കൊടുക്കും . പിന്നെ ടിങ്കു ഒന്നും മിണ്ടില്ല. കുട്ടു ഒന്ന് തറപ്പിച്ചു നോക്കിയാല്‍ മതി മറ്റു നായ്ക്കള്‍ അവിടെ നില്‍ക്കും. അത്രയ്ക്ക് ശക്തിയായിരുന്നു ആ നോട്ടത്തിന്‌!!!
പല പെണ്‍ പട്ടികളും അവന്‍റെ പുറകെ നടന്നെങ്കിലും കുട്ടു  അതൊന്നും കാര്യമാക്കിയില്ല .
അങ്ങനെയിരിക്കെ ഒരു ദിവസം ടിങ്കു എങ്ങനെയോ കെട്ടഴിഞ്ഞു കവലയിലെത്തി .. അപ്പോള്‍ അതാ നില്‍ക്കുന്നു കുട്ടു !!! അവന്‍റെ രക്തം തിളച്ചു.മനസ്സിലുള്ള അവന്‍റെ പക പതച്ചു പൊങ്ങി . അവന്‍ ഓടി വന്നു കുട്ടുവിന്റെ ദേഹത്തെക്കൊരു ചാട്ടം . പെട്ടന്നുള്ള ആക്രമണം കുട്ടു പ്രതീക്ഷിച്ചിരുന്നില്ല . പിന്നെ നടന്നത് ഘോര യുദ്ധമായിരുന്നു . ആളുകള്‍ ഓടികൂടി...ഹരിയേട്ടന്‍ കുട്ടുവിനെ പിടിച്ചു നിര്‍ത്തി. ഇല്ലായിരുന്നെങ്കില്‍ കുട്ടു ടിങ്കുവിന്റെ കഥ കഴിച്ചേനെ . എന്തായാലും ആ യുദ്ധത്തില്‍ രണ്ടു പേര്‍ക്കും നല്ല പരിക്ക് പറ്റി. ഹരിയേട്ടന്‍ കുട്ടുവിന്റെ മുറിവുകളിലെല്ലാം  മരുന്ന് വച്ച് കെട്ടി. കുറച്ചു ദിവസം കുട്ടു ഞൊണ്ടി , ഞൊണ്ടിയാണ് നടന്നത് . ആ ദിവസങ്ങളിലൊന്നും ടിങ്കുവിനെയുംനെയും പുറത്തു കണ്ടില്ല. അങ്ങനെ കുറെ കാലം കഴിഞ്ഞു പോയി. കുട്ടു തന്‍റെ ജോലി കൃത്യമായി ചെയതുകൊണ്ടിരുന്നു. അതിനകം തന്നെ അവന്‍ നാടുകാരുടെ  പ്രിയപ്പെട്ടവനായി മാറിയിരുന്നു . "ഹരിയെട്ടന്റെ നായ" എന്ന  വിശേഷണത്തില്‍ നിന്നു "നാട്ടുകാരുടെ നായ " എന്ന വിശേഷണം അവന് കിട്ടി.
ഇതിനിടെ ടിങ്കുവിന് കലശലായ അസുഖം വന്നു ചത്തു. ടിങ്കുവിന്റെ മരണം കുട്ടുവിനെ വല്ലാതെ വേദനിപ്പിച്ചു.
അവന്‍ കുറച്ചു ദിവസം ഭക്ഷണവും ഒന്നും കഴിച്ചില്ല എന്ന് ഹരിയേട്ടന്‍ തന്നെ പറഞ്ഞാണ് അറിഞ്ഞത് .
കാലം കടന്നു പോയി ...കുട്ടുവിനു വയസ്സായി (ഏകദേശം 10  വയസ്സ്).. സാധാരണ നായകള്‍ അത്രയും കാലം ജീവിക്കുമെന്ന്   തോന്നുന്നില്ല . കണ്ണ് തീരെ കാണാതായി , ശരിക്ക് നടക്കാന്‍ വയ്യാതായി . അങ്ങനെ അവന്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ ഞങ്ങുടെ അടുത്ത പറമ്പില്‍ സ്ഥിരം കിടന്നു ഉറങ്ങാന്‍ തുടങ്ങി. ഭക്ഷണം കൊടുത്താല്‍ ഒന്നും കഴിക്കില്ല .. വെള്ളം മാത്രം കുടിച്ചു കൊണ്ട് ഒരേ കിടപ്പ് തന്നെ... ഏകദേശം ഒരു  മാസം അവന്‍ ആ കിടപ്പ് തുടര്‍ന്നു. നാടുകാര്‍ പലരും അവനെ കാണാന്‍ വന്നു .
ഒടുവില്‍ അവന്‍ മരിച്ചു. അപ്പോള്‍ ഞാന്‍ വീടിലുണ്ടയിരുന്നില്ല . ഞാന്‍ പുറത്തു പോയിരിക്കുകയായിരുന്നു ..വൈകുന്നേരം ഞാന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഹരിയേട്ടന്‍ തന്നെ അവനെ എടുത്തു കൊണ്ട് പോയി കുഴിച്ചിട്ടു.
അങ്ങനെ നാട്ടുകാരുടെയും , വീട്ടുകാരുടെയും എല്ലാം കന്നിലുന്നിയായ 'കുട്ടു' ഞങ്ങളോട് വിട പറഞ്ഞു .
ഗള്‍ഫില്‍ നിന്നു തിരിച്ചെത്തി ഞാന്‍ മറ്റൊരു 'കുട്ടുവിനെ' നാട്ടിലെല്ലാം തിരഞ്ഞു ..പക്ഷെ കണ്ടെത്താനായില്ല ...ഇനിയൊരു 'കുട്ടു' ഉണ്ടാവുമോ ആവോ ?

2010, ഡിസംബർ 15, ബുധനാഴ്‌ച

സൌഹൃദങ്ങള്‍ ....

സൌഹൃദങ്ങളെ ക്കുറിച്ച്  എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. എങ്ങനെ തുടങ്ങണം എന്ന് ഒരു ഐഡിയ യും കിട്ടുന്നില്ല. എഴുതാനാണെങ്കില്‍ ചിലപ്പോള്‍ മാസങ്ങളോ , വര്‍ഷങ്ങളോ എടുത്തേക്കാം. കാരണം എനിക്ക് ധാരാളം  സുഹൃത്തുക്കള്‍ ഉണ്ട് . പല തരക്കാര്‍ ,പല ഭാഷക്കാര്‍,  പല പല സവിശേഷതകള്‍ ഉള്ളവര്‍ തുടങ്ങി പലരും ..... സൌഹൃദങ്ങള്‍ക്ക് അതിരില്ല , ആണ്‍ -പെണ്‍ ഭേദമില്ല , ജാതിയില്ല , മതമില്ല.... സൌഹൃദങ്ങള്‍ എന്നും ഒരു മുതല്‍കൂട്ടാണ്. യഥാര്‍ത്ഥത്തില്‍ സൌഹൃദങ്ങള്‍ വിലമതിക്കാനാവാത്ത രത്നങ്ങള്‍ തന്നെയാണ് ...
എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കള്‍ എന്‍റെ പ്രചോദനമാണ് . എന്‍റെ ഇതുവരെയുള്ള ജീവിതത്തിലെ പല സംഭവവികാസങ്ങള്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും വളരെയധികം പങ്കുണ്ട്. എന്‍റെ  പ്രീ പ്രൈമറി സ്കൂള്‍ ജീവിതം മുതലുള്ള കൂട്ടുകാരുമായി പോലും എനിക്ക് ഇപ്പോഴും contacts  ഉണ്ട് . എല്ലാവരുമല്ല ....ചിലര്‍. മറ്റു ചിലരെ ക്കുറിച്ച് ഒരു വിവരവും ഇല്ല.. അങ്ങനെ കൈവിട്ടുപോയ ഒരു സൌഹൃദമാണ് എന്റെയൊപ്പം LKG മുതല്‍  രണ്ടാം ക്ലാസ്സ്‌ വരെ പഠിച്ച ശ്രീദേവി .  ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളില്‍ പോകുന്നതും മറ്റും (ഓട്ടോറിക്ഷയില്‍) ..അതെല്ലാം എനിക്ക് നേരിയ ഒരു ഓര്‍മയുണ്ട് ..എന്തോ അവളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു .. അവള്‍ക്കായി ഞാന്‍ ഞങ്ങളുടെ പറമ്പിലെ ചെമ്പകപൂ പറിച്ചു കൊടുക്കുമായിരുന്നു എന്ന് എന്‍റെ അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ അമ്മയുടെ സ്ലേയ്ടും മറ്റും കൊണ്ട് കൊടുക്കുമായിരുന്നത്രേ .. രണ്ടാം ക്ലാസ്സില്‍ വച്ച് ഞങ്ങള്‍ പിരിഞ്ഞു..അവളുടെ അച്ഛന് ട്രാന്‍സ്ഫര്‍ ആയി അവര്‍ പാലക്കാട്ടേക്ക് താമസം മാറി . പിന്നീട് ശ്രീദേവിയെക്കുറിച്ച്  ഞാന്‍  കേട്ടിട്ടില്ല . കണ്ടിട്ടുമില്ല ...ഇപ്പോള്‍ എവിടെയാവും അവള്‍ ?
ശ്രീദേവിയെപ്പോലെ തന്നെ മറ്റു കുറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്.... എഴാം ക്ലാസ്സ്‌ വരെ ഞാന്‍ വടക്കന്‍ചേരി  ചെറുപുഷ്പം സ്കൂളില്‍ ആണ് പഠിച്ചത് ... അതൊരു കോണ്‍വെന്റ് സ്കൂള്‍ ആയതിനാല്‍ കുട്ടികള്‍ തമ്മിലുള്ള ഇടപഴകല്‍ പൊതുവേ കുറവായിരുന്നു ...അതുകൊണ്ട് തന്നെ എന്‍റെ അവിടെയുള്ള സുഹൃത്തുക്കള്‍ കുറവാണ് . എല്ലാത്തിനും ഒരു Strict rule ആണ് . അവിടെ എഴാം ക്ലാസ്സ്‌ വരെയേ ആണ്‍കുട്ടികളെ പഠിപ്പിക്കൂ. ..
അങ്ങനെ അവിടെ നിന്നു ഞാന്‍ ചെന്നെത്തിയത് ആലത്തൂര്‍ എ എസ്‌ എം എം higher secondary സ്കൂളില്‍ ആണ് ..അവിടെ വച്ചാണ് എന്‍റെ സൌഹൃദവലയം ശരിക്കും കൂടാന്‍ തുടങ്ങിയത്... ക്ലാസ്സിലുള്ള 35 പേരും എന്‍റെ സുഹൃത്തുക്കളായി .. അതില്‍ പലരുമായും ഞാന്‍ നല്ല സൗഹൃദം ഇപ്പോഴും തുടരുന്നു... ഷിജോയ്  , സതീഷ്‌ , സജി , സിബിന്‍ , ഷജീര്‍ സ്നേഹ, സബീഹ തുടങ്ങി പലരും, ഓര്‍കുടിലൂടെയും , facebook ലൂടെയും മറ്റും. പലരെയും കുറിച്ച് ഒരു വിവരവും ഇല്ല ..മനോജ്‌ , സബീന, ദീപ്തി , നിമ്മി , പലരെയും കുറിച്ച് അന്വേഷിക്കുന്നുണ്ട് ... എന്‍റെ 3 കൊല്ലത്തെ ഹൈ സ്കൂള്‍ ജീവിതത്തിനു ശേഷം ഞാന്‍ പ്ലസ്‌ ടു പഠനത്തിനായി KCP  Higher secondary സ്കൂളില്‍ ചേര്‍ന്നു. അവിടെയുമുണ്ട് ധാരാളം സുഹൃത്തുക്കള്‍. മഹേഷ് , 'തത്ത' എന്ന് വിളിക്കപെടുന്ന രഞ്ജിത്ത് , രതീഷ്‌ ,
സുകേഷ് , രശ്മി , ആന്‍, നിധി  തോമസ്‌ , പ്രസീത , അഞ്ജു തുടങ്ങി പലരും. പലരുടെയും കല്യാണം കഴിഞ്ഞു. പലരും ഗള്‍ഫിലും മറ്റുമായി ജോലി ചെയ്യുന്നു.
എന്‍റെ കോളേജ് ജീവിതത്തിലെ സൌഹൃദങ്ങളെ ക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു പക്ഷെ മറ്റൊരു നീളന്‍ പോസ്റ്റ്‌ തന്നെ വേണ്ടി വന്നേക്കാം . സ്കൂള്‍ ജീവിതം വിട്ടു കോളേജ് ലേക്ക് വരുമ്പോള്‍ നമ്മുടെ സൌഹൃദത്തിന്റെ റേഞ്ച് വളരെ കൂടുമല്ലോ...പല നാട്ടുകാര്‍ ,
പല തരത്തിലുള്ളവര്‍ , പല സവിശേഷതകള്‍ ഉള്ളവര്‍ തുടങ്ങി പലരും എന്‍റെ സുഹൃത്തുക്കളായി. N.S.S എഞ്ചിനീയറിംഗ് കോളേജ് എനിക്ക് ധാരാളം സുഹൃത്തുക്കളെ തന്നു ..ഒന്നാം വര്‍ഷം തന്നെ ഏകദേശം 1 മാസത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളായി ...അതില്‍ ഞങ്ങള്‍ കുറച്ചു പേര്‍ Day scholers  ആയിരുന്നു . ഏകദേശം 15 പേര്‍; നിതിന്‍ , പ്രസാദ്‌ , രാമസ്വാമി , വിനീത , മഞ്ജു, ഷീബ, Seshma , ശരത് , സുനീഷ്  തുടങ്ങി പലരും ...  കോളേജ് ലേക്ക് പോകുന്നതും , വരുന്നതും ഒക്കെ ഒരു ജാഥയായിട്ടാണ് ...അതിന്റെ ഒരു കാരണം സീനിയേര്‍സ് ന്റെ റാഗ്ഗിംഗ് പേടിച്ചു തന്നെ . കോളേജില്‍ നിന്നു റെയില്‍വേ കോളനി യിലൂടെ യുള്ള , സൊറ പറഞ്ഞുള്ള നടത്തവും  മറ്റും ...ഹോ എന്തൊരു രസമായിരുന്നെന്നോ? അവിടെ പഠിച്ച 4 വര്‍ഷവും ഞങ്ങള്‍ ആ സൌഹൃദത്തിനു ഒരു കോട്ടവും തട്ടാതെ സൂക്ഷിച്ചു ...ഇപ്പോഴും സൂക്ഷിക്കുന്നു ...
ഞങ്ങളുടെ പഠനത്തിന്റെ രണ്ടാം വര്‍ഷം മുതലാണ്‌ Lateral Entry വഴി കുറെ പേര്‍ അഡ്മിഷന്‍ നേടിയത് . ഡിപ്ലോമ കഴിഞ്ഞു നേരിട്ടുള്ള രണ്ടാം വര്‍ഷ പ്രവേശനം ആണ് അവര്‍ക്ക്. അങ്ങനെ വന്ന നല്ല സുഹൃത്തുക്കളാണ് സഞ്ജീവ് , ജിബിന്‍ , ഹരി , അനൂപ്‌ , ജിന്‍രാജ് തുടങ്ങിയവര്‍ ..അതില്‍ ജിബിനാണ് കുറച്ചു പ്രായം ഉള്ള ആള്‍ . അത് കൊണ്ടുതന്നെ ഞങ്ങളുടെ സൌഹൃദ കൂട്ടായ്മയുടെ " തലവന്‍ " ജിബ്സ് എന്ന് വിളിക്കുന്ന ജിബിന്‍ ആയിരുന്നു . ആളൊരു Keyboard പ്ലയെര്‍ കൂടി ആണ് . പിന്നെ സഞ്ജു എന്ന് വിളിക്കുന്ന സഞ്ജീവ് ന്റെ പുഞ്ചിരി വളരെ പ്രശസ്തം ആണ് . സഞ്ജു 3 /4 മണിക്കൂറോളം സമയമെടുത്ത്‌ പല്ല് തേക്കുന്ന ആളാണ്!!! അവര്‍ എല്ലാവരും ചേര്‍ന്നു കോളേജ് ന്റെ അടുത്തുള്ള ഒരു വീടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത് ..
പിന്നെ വിനീത ആണ് ഞങ്ങളുടെ കൂട്ടായ്മയിലെ  " ബുജി " . അവളാണ് ക്ലാസ്സിലും "ബുജി".
ക്ലാസ്സിലെ ഒന്നാം റാങ്കുകാരി. പിന്നെ "കുഞ്ചു" എന്ന് വിളിക്കുന്ന മഞ്ജു , "ഷീ" എന്ന് വിളിക്കപ്പെടുന്ന ഷീബ , Jumping Jack എന്ന് വിളിക്കപ്പെടുന്ന ശരത് , "ചേച്ചി"  എന്ന് വിളിക്കപ്പെടുന്ന Seshma , "കട്ട" എന്ന് വിളിക്കപെടുന്ന  രജീഷ് ... ഈ ഇരട്ട പേരുകളൊക്കെ ഞങ്ങള്‍ തന്നെ ഇട്ടതാണ് ...എനിക്കും മറ്റുള്ളവര്‍ ഇരട്ട പേരിട്ടിട്ടുണ്ടോ എന്നറിയില്ല ...ഉണ്ടെങ്കില്‍ ഇത് വായിക്കുമ്പോള്‍ അവര്‍ തന്നെ വെളിപ്പെടുത്തട്ടെ  ;-) . അതില്‍ Seshma എന്‍റെ അയല്‍വാസി കൂടിയാണ് . എന്‍റെ nearest  & dearest ഫ്രണ്ട് ആണ് .
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന sharing mentality ആണ് ഞങ്ങളുടെ സൌഹൃദത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത  . ഒരു മഞ്ച് വാങ്ങിയാല്‍ പോലും അത് ഞങ്ങള്‍ പങ്കിട്ടു കഴിച്ചിരുന്നു.  ഓരോരുത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍ വരുമ്പോഴും , അത് എല്ലാവരുടെയും പ്രശ്നമായി കരുതി അത് സോള്‍വ്‌ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
എല്ലാ കാര്യത്തിനും ഒരുമിച്ച് .. പഠനമാകട്ടെ , മറ്റു കാര്യങ്ങളാകട്ടെ  , എന്തിനും ഞങ്ങള്‍ ഒന്നായിരുന്നു .ഞങ്ങളുടെ അധ്യാപകര്‍ പോലും അത്ഭുദപ്പെട്ടിട്ടുണ്ട് , ഞങ്ങളുടെ സൌഹൃദം കണ്ടിട്ട് ...അതില്‍ ഇന്ദു maam  ഞങ്ങള്‍ക്ക് നല്ല പ്രചോദനം ആയിരുന്നു. ഞങ്ങളുടെ സുഹൃത്തായി തന്നെ അവര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു . മറ്റു പല അധ്യാപകരും ഉണ്ട് , ഗീത വര്‍മ  maam , സുധീര്‍ സര്‍, ശ്രീലത maam തുടങ്ങി പലരും .
ആ സൌഹൃദത്തില്‍ നിന്നു പലതും പഠിച്ചു.. എങ്ങനെ പ്രശ്നങ്ങളെ നേരിടണം , എങ്ങനെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം തുടങ്ങി പലതും. പിന്നെയും ഉണ്ട് ധാരാളം സുഹൃത്തുക്കള്‍ , രേവതി ( സിനിമ നടന്‍ ഭീമന്‍ രഘുചേട്ടന്റെ മകളാണ്..പക്ഷെ ആ ഒരു ഭാവവും ഇല്ലാത്ത കുട്ടി. ), രഞ്ജിനി , സുമി , വിദ്യ , രശ്മി , വിനോദ്, റിനെഷ്, അനൂപ്‌ , ഗണേഷ് , ആസിഫ് , ആതിര തുടങ്ങി പലരും ....4 വര്‍ഷംകൊണ്ട് ഉണ്ടാക്കിയ സൌഹൃദങ്ങള്‍ ധാരാളം .......
അങ്ങനെ കോഴ്സ് ന്റെ  അവസാന വര്‍ഷം പിരിഞ്ഞു വരുമ്പോള്‍ , ഞങ്ങള്‍ക്കുണ്ടായിരുന്ന വേദന ... ഹോ!!! ഇപ്പോഴും അതോര്‍ത്താല്‍ കണ്ണില്‍ നിന്നു വെള്ളം വരും.  പക്ഷെ ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ contacts  ഉണ്ട് ... നാല് വര്‍ഷമായി  കോളേജ് ജീവിതം കഴിഞ്ഞിട്ട് ...പലരും പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്നു ...

ജോലിയില്‍ പ്രവേശിച്ച ശേഷം കിട്ടിയ സുഹൃത്തുക്കളാണ് , പ്രേമന്‍ സര്‍ , സജീഷ് , ജോര്‍ലി , രാജു, Dinil , ഷിനോജ് , Silash , അഭിലാഷ് , വിവേക് ,  മോഹന്ജി , രാമേട്ടന്‍ തുടങ്ങി  പലരും. ഞാന്‍ ഇന്സ്ട്രുമെന്റ്റേന്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലി ചെയ്തപ്പോള്‍ കിട്ടിയ സുഹൃത്തുക്കളാണ് അവരില്‍ കൂടുതലും. അവിടെയുള്ള ഒരു സുഹൃത്ത്‌ വഴിയാണ് എനിക്ക് ഗള്‍ഫ്‌ ലേക്കുള്ള വാതില്‍ തുറന്നു കിട്ടിയത് ...

ബഹറിനില്‍ ഞാന്‍ എത്തുന്നതിനു കുറച്ചു മുന്‍പേ എനിക്ക് കിട്ടിയ സുഹൃത്താണ്‌ കിരണ്‍. ചേര്‍ത്തലക്കാരന്‍ ..പൊതുവേ ശാന്ത സ്വഭാവം.. വളരെ സൈലന്റ് ആയ പ്രകൃതം .. എന്തോ ഞങ്ങള്‍ തമ്മിലുള്ള frequency മാച്ച് ആവണം വളരെ പെട്ടന്ന് തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു സൌഹൃദം വളര്‍ന്നു വന്നു .. 2 വര്‍ഷം മുന്‍പ് ബോംബയില്‍ ബഹ്‌റൈന്‍ ലേക്ക് വരാനുള്ള ഇന്റര്‍വ്യൂ വിനു വേണ്ടി ഒരു സീറ്റില്‍ ഇരുന്നു സഞ്ചരിച്ചു, ഒരു  ബെര്‍ത്തില്‍ അങ്ങോട്ടും,ഇങ്ങോട്ടും തല വച്ച് കിടന്നുറങ്ങി വന്നതാണ് ...അന്ന് തുടങ്ങിയ സൌഹൃദം ആണ്. ഇപ്പോഴും ഒരു കോട്ടവും തട്ടാതെ തുടരുന്നു ....

ഞാന്‍ എന്ന വ്യക്തിയെ രൂപപെടുത്തിയെടുത്തതില്‍ എന്‍റെ സുഹൃത്തുക്കള്‍ ക്കുള്ള പങ്കു വളരെ വലുതാണ്‌ ...അത് കൊണ്ട് തന്നെയാണ് ഇന്നും ഞാന്‍ എല്ലാ സൌഹൃദങ്ങളും നിധി പോലെ സൂക്ഷിക്കുന്നത്,..പലരെയും ഞാന്‍ ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലയിരിക്കാം ...പക്ഷെ ഇമെയില്‍ ലൂടെയും , ഓര്‍ക്കുട്ട് ലൂടെയും , ഫേസ് ബുക്ക്‌ ലൂടെയും ഞാന്‍ ആ സൌഹൃദങ്ങള്‍ നിലനിര്‍ത്തുന്നു .... സൌഹൃദങ്ങള്‍ വില മതിക്കാനാകാത്ത രത്നങ്ങള്‍ തന്നെയല്ലേ ...

2010, നവംബർ 5, വെള്ളിയാഴ്‌ച

ക്ലാസ്സിലെ ക്രിക്കറ്റ്‌ കളി !!!!!!

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ക്രിക്കറ്റ്‌  ജ്വരം സിരകളിലൂടെ രക്തത്തെക്കാള്‍ വേഗത്തില്‍ ഒഴുകുന്ന സമയം. അന്നൊന്നും ഭക്ഷണവും , വെള്ളവും , കാലാവസ്ഥയും ഒന്നും പ്രശ്നമല്ല . ചുട്ടു പൊള്ളുന്ന വെയിലത്തും , തുള്ളിയിടുന്ന മഴയത്തും പോലും ഞങ്ങള്‍  ക്രിക്കറ്റ്‌ കളിച്ചിട്ടുണ്ട് !!! പഠനം ഒരു വഴിക്ക് , ക്രിക്കറ്റ്‌ കളി ഒരു വഴിക്ക് .
രാവിലെ 9 മണിക്കുതന്നെ എല്ലാവരും എത്തും. 9 :45 ന്റെ ബെല്ലെടിക്കും മുന്‍പ് ഞങ്ങള്‍ ഒരു 3  മാച്ച് എങ്കിലും തീര്തിരിക്കും . പിന്നീടു ഇന്റര്‍വെല്‍ ബെല്‍ മുഴങ്ങിയാല്‍ പിന്നെ ഒരു ഓട്ടമാണ് !!! 10 മിനിട്ട് കൊണ്ട്  മറ്റൊരു മാച്ച്!!!!!!!! ഉച്ചക്ക് വേറെ. എത്ര തവണ ഞങ്ങള്‍ ക്ലാസ്സില്‍ കയറാന്‍ വൈകിയിട്ടുന്ടെന്നോ ? എത്ര തവണ അധ്യാപകരുടെ ശകാരം കേട്ടു!!!

അങ്ങനെയിരിക്കെ ഞങ്ങളുടെ ക്രിക്കറ്റ്‌ ഭ്രാന്തിനു തടയിടാനായി പ്രധാനാധ്യാപകന്‍ ഒരു വഴി കണ്ടു. സ്കൂളിനകത്ത് ക്രിക്കറ്റിനു നിരോധനം വന്നു!!! ആരുടെയോ ബാറ്റില്‍ നിന്ന് ഉയര്‍ന്നുവന്ന Sixer സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ചെറിയ ഓടു തകര്‍ത്തു !!!! ആ ഒരു ചെറിയ ( വലിയ??) കുറ്റത്തിന് , ക്രിക്കറ്റ്‌ കളിക്ക് മേല്‍ പ്രധാനാധ്യാപകന്‍ ആണിയടിച്ചു !!!
ഞങ്ങളുടെ ഹൃദയത്തിലും!!!

പക്ഷെ ക്രിക്കറ്റ്‌ രക്തം സിരകളില്‍ ഓടുകയായിരുന്ന ഞങ്ങള്‍ വെറുതെയിരുന്നില്ല !!!
ഞങ്ങള്‍ ക്ലാസ്സില്‍ കളി തുടങ്ങി!!!! സാമാന്യം വലിയ ക്ലാസ്സ്‌ മുറി ആയിരുന്നു ഞങ്ങളുടേത് .
ഒടിഞ്ഞു പോകാറായ ( ഒടിഞ്ഞു പോകാറാക്കിയ???) ഡസ്ക് കിന്റെയും  , ബെന്ജിന്റെയും മരങ്ങള്‍ ഞങ്ങള്‍ ക്രിക്കറ്റ്‌ ബാറ്റ് ആക്കി !!! പ്രധാനാധ്യാപകന്‍ അറിയാതെ പിന്നെ നടന്നത് ഷാര്‍ജ കപ്പും , വേള്‍ഡ് കപ്പും മറ്റും ആയിരുന്നു. എത്ര തവണ ബോള്‍ മറ്റു കുട്ടികളുടെ ( പഠിപ്പിസ്റ്റ് ആയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ) തലയില്‍ വീഴാതെ രക്ഷപ്പെട്ടു !!!

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ മാച്ചിനായി ഞങ്ങള്‍ പ്ലാനിട്ടു . പക്ഷെ എനിക്ക് അന്ന് കുറെ പണിയുണ്ടായിരുന്നത് കൊണ്ട് ഞാന്‍ പിന്‍വാങ്ങി . പക്ഷെ ഒരു പ്രശ്നം . കളിയ്ക്കാന്‍ ബോള്‍ ഇല്ല !!!  ബോള്‍ വാങ്ങാന്‍ പൈസ തികയില്ല !!! എല്ലാവരുടെയും കണ്ണുകള്‍ എന്നിലെക്കായി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ഒരു വലിയ തുക
 ( 2 രൂപ!!!) ഞാന്‍ സംഭാവന ചെയ്തു . അപ്പോള്‍ ബോള്‍ ന്റെ മേല്‍ കൂടുതല്‍ അവകാശം എനിക്കാണ്!!! എനിക്ക് അപ്പോള്‍ അതെടുത്തു വീട്ടില്‍ കൊണ്ട് പോകാം . ഞാന്‍ ചിന്തിച്ചു തുടങ്ങി. വീടിലെത്തിയാല്‍ കളിക്കേണ്ട മാച്ച് എത്ര ഓവര്‍ ആക്കണം ???
പക്ഷെ അത് വീട്ടില്‍ കൊണ്ട് പോകേണ്ടി വന്നില്ല. ഞങ്ങളോട് ദേഷ്യം ഉള്ള ഏതോ ഒരു ദരിദ്രവാസി ഈ കളിയുടെ കാര്യം പ്രധാനധ്യപകനോട് ചെന്ന് പറഞ്ഞു. അദ്ദേഹം കളിച്ച ആളുകളെ എല്ലാം വിളിപ്പിച്ചു . ഹോ !!! ഞാന്‍ രക്ഷപെട്ടു !!! ഇന്ന് ഞാന്‍ കളിച്ചിട്ടില്ല !!!
ദൈവമേ , അങ്ങേക്ക് എന്‍റെ ആയിരം ന (ന്ദി!!!!) പറയുമ്പോഴേക്കും , എന്നെയും ഓഫീസിലേക്ക് വിളിപ്പിച്ചു !!! ഈശ്വരാ , ഞാന്‍ എന്ത് കുറ്റം ചെയ്തു ?

ഓഫീസില്‍ എത്തിയപ്പോള്‍ നമ്മുടെ കളിച്ചങ്ങാതിമാര്‍ എല്ലാവരും നിരന്നു നില്‍പ്പുണ്ട് !!
ഓരോന്ന് കിട്ടിയോ എന്ന് സംശയം !!!! എന്തിനാണാവോ എന്നെ വിളിപ്പിച്ചത് ? ഞാന്‍ ഇന്ന് കളിചിട്ടില്ലല്ലോ  ?????  എന്തായാലും  ആ നിരയില്‍ ഞാനും  നിന്നു.

" എത്ര കാലമായെടാ ഈ കളി തുടങ്ങിയിട്ട് ?" പ്രധാനധ്യപകന്റെ ചോദ്യം .
" കുറച്ചു ദിവസമേ ആയിട്ടുള്ളൂ സര്‍ !!!! " ആരോ ഉത്തരം പറഞ്ഞു .
" പടെ" അവന്‍റെ കാലിനിട്ട് ഒരടി !!! ഇത് കണ്ട അടുത്ത സുഹൃത്ത്‌ പ്രഖ്യാപിച്ചു  " സാറെ എനിക്ക് ഇന്ന് ബാറ്റിംഗ് കിട്ടിയിട്ടില്ല " . "പടെ" . അവനിട്ടും കിട്ടി ഒന്ന്. പിന്നെ ഓരോരുത്തര്‍ക്കായി കുറെ "പടേ" കള്‍ . അവസാനം എനിക്കിട്ടും കിട്ടി ഒരു "പടേ".

 ഞങ്ങള്‍ എല്ലാവരും ക്ലാസ്സിലേക്ക് തിരിച്ചു നടന്നു. അപ്പോഴും എന്‍റെ ചിന്ത                                       " എന്തിനായിരുന്നു എനിക്ക് കിട്ടിയ അടി ???" എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല !!!!

അവസാനം എന്‍റെ സുഹൃത്ത്‌ തന്നെ പറഞ്ഞാണ് അറിഞ്ഞത് !!! ഞാന്‍ സംഭാവന ചെയ്ത 2 രൂപ ആണ് എന്‍റെ "പടെ" യുടെ കാരണം . അവന്‍ തന്നെയാണ് "ബോള്‍ മുതലാളിയായ " എന്‍റെ പേര് പറഞ്ഞത്. എന്തായാലും അതോടെ ഞങ്ങളുടെ ക്ലാസ്സിലുള്ള ക്രിക്കറ്റ്‌ കളി നിന്നു !!!.
പക്ഷെ എപ്പോഴും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും , പഠനത്തിലും മറ്റും ഞങ്ങള്‍ക്ക് വേണ്ട എല്ലാ സപ്പോര്‍ട്ട് തരുകയും ചെയ്യുന്ന , സരസനും, രസികനും ആയ ഞങ്ങളുടെ പ്രധാനാധ്യാപകന്‍ , ഞങ്ങളുടെ ക്രിക്കറ്റ്‌ നോടുള്ള സ്നേഹം  മനസ്സിലാക്കി , സ്കൂളിനു പുറത്തുള്ള, സ്കൂളിന്റെ തന്നെ ഒരു ഗ്രൌണ്ട് വൃത്തിയാക്കി അവിടെ ക്രിക്കറ്റ്‌ കളിച്ചു കൊള്ളാന്‍ അനുവദിച്ചു !!! അങ്ങനെ സ്കൂളിലെ ക്രിക്കറ്റ്‌ വളര്‍ന്നു !!! ഞങ്ങള്‍ അവിടെ പഠിച്ച ഏതാണ്ട് 2 വര്‍ഷവും ,ഞങ്ങളുടെ ക്ലാസ്സ്‌ തന്നെയായിരുന്നു ചാമ്പ്യന്മാര്‍ .
ഇന്ന് , 10 വര്‍ഷത്തിനു ഇപ്പുറത്തേക്ക് , ഇപ്പോള്‍ സ്കൂളിനു നല്ല ഒരു ക്രിക്കറ്റ്‌ ടീമും ഉണ്ട് .
പലരും ഡിസ്ട്രിക്റ്റ് ടീമിലും ഉണ്ട്!!! .

പിന്നീടു എഞ്ചിനീയറിംഗ് പഠനത്തിനും മറ്റുമായി തിരക്കിലായതിനാല്‍ ( കോളേജില്‍ ക്രിക്കറ്റ്‌ ടീം ഉണ്ടായിരുന്നിട്ടു  പോലും!!!) എനിക്ക് ക്രിക്കറ്റില്‍ അധികം ശ്രദ്ധ പതിപ്പിക്കാന്‍ പറ്റിയിട്ടില്ല . എന്നാലും ഇന്നും ക്രിക്കറ്റ്‌ കളി കാണുമ്പോഴും , കുട്ടികള്‍ കളി കളിക്കുന്നത് കാണുമ്പോഴും , ഒരു ബോള്‍ ചെയ്യാനും , ഒരു square - cut ചെയ്യാനും എനിക്ക് തോന്നും !!!
പണ്ടത്തെ ആ ക്രിക്കറ്റ്‌ ജീനുകള്‍ ഇപ്പോഴും എന്‍റെ സിരകളിലൂടെ ഓടുന്നുണ്ടാവാം .
ക്രിക്കറ്റ്‌ ജ്വരം ഇപ്പോഴും ഉണ്ട് !!!!!